Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FiringCase

മ​ഞ്ചേ​ശ്വ​രം വെ​ടി​വെ​പ്പ് കേ​സ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ്പ​ദ​വി​ൽ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചി​ഗു​രു​പ​ദെ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ബ​ട്ട്യ​പ്പ​ദ​വി​ലെ എ.​എ​സ്. ജ​ന​റ​ൽ സ്റ്റോ​ർ​സ് ഉ​ട​മ ശു​ഹൈ​ബ് മൊ​യി​ൻ ഷേ​ഖി​നെ ഒ​രു സം​ഘം ക​ട​യി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് സം​ഘം ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മി​യാ​പ​ദ​വ് റ​ഹീം, ഖാ​ദ​ർ മ​ദ​ങ്ക​ല്ല് എ​ന്നി​വ​രാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശു​ഹൈ​ബ് മൊ​യി​ൻ ഷേ​ഖി​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖും കേ​സി​ൽ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up